കോഴിക്കോട്: ഗായിക പി സുശീലയുടെ 90-ാം ജന്മദിനം
തംബുരു മ്യൂസിക് വേങ്ങേരിയുടെ ആഭിമുഖ്യത്തിൽ കല മെഹഫിൽ സ്ക്വയറിൽ കിഷോർ കുമാർ ഫൗണ്ടേഷൻ പ്രസിഡൻ്റ് വിനീഷ് വിദ്യാധരൻ, ഉൽഘാടനം ചെയ്തു.
ചെയർമാൻ കെ കെ ചന്ദ്രഹാസൻ അദ്ധ്യക്ഷത വഹിച്ചു.
ആൻ സ്വിസ്സർലാന്റ്, കല സെക്രട്ടറി കെ സുബൈർ, ഇ വിദ്യാധരൻ എന്നിവർ സംസാരിച്ചു. പി സുശീല ആലപിച്ച ഗാനങ്ങൾ ഫ്ലവേഴ്സ് ടോപ് സിംഗർ ഫൈവിലെ മത്സരാർത്ഥി ആരാധ്യയുടെ ഗാനത്തോടുകൂടി സംഗീത പരിപാടി തുടങ്ങി. നന്ദിത, ഐശ്വര്യ, സിന്ധു മനോജ്, മുസ്തഫ, പാർവതി, കേശവൻ, കെ കെ ചന്ദ്രഹാസൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
പി സുശീലയുടെ ജന്മദിനത്തിൽ സംഗീത പരിപാടി

