കല റഫി നൈറ്റ് 26 ന് ടൗൺ ഹാളിൽ

കോഴിക്കോട്: കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ(കല) റഫി നൈറ്റ് ടൗൺഹാളിൽ ജൂലൈ 26 ന് ശനിയാഴ്ച വൈകിട്ട് 5 ന്  സംഘടിപ്പിക്കും.
പ്രശസ്ത ഗായകൻ മിരൻ റോയ് (മുംബൈ)  ആണ് മുഖ്യ ഗായകൻ. ജിഷ ഉമേഷ്, അനൂന മൻസൂർ എന്നിവരും പാടുന്നു.

തോട്ടത്തിൽ രവീന്ദ്രൻ, എംഎൽഎ അദ്ധ്യക്ഷത വഹിക്കും. ഡോ. ഫസൽ ഗഫൂർ അനുസ്മരണ പ്രഭാഷണംനടത്തും. കോഴിക്കോട് ഹരിദാസാണ് ഓർക്കസ്‌ട്രയ്ക്ക്‌ നേതൃത്വം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *