കോഴിക്കോട്: പാട്ടിന്റെ മൗന സരോവരത്തിൽ പൊന്നിൽ കുളിച്ചെത്തിയ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ ഗാനങ്ങളാൽ ടൗൺഹാളിൽ തിങ്ങി നിറഞ്ഞ ആസ്വാദകർക്ക് കണ്ണീർപൂവിന്റെ
ഓർമകൾ സമ്മാനിച്ചു.
രാഗ്തരംഗ് കോഴിക്കോടിന്റെ നേതൃത്വത്തിൽ ജോൺസൺ സ്മൃതിഗീതം “സ്വർണമുകിലെ .. “സംഗീത വിരുന്ന് ആസ്വാദകരെ ഹിറ്റ് ഗാനങ്ങളിലൂടെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോയി.
കവിയും ഗാന രചയിതാവുമായ
പി കെ ഗോപി ഉദ്ഘാടനം ചെയ്തു .
ആത്മസൗഹൃദങ്ങളിൽ നൈർമ്മല്യവും സംഗീതജ്ഞാനത്തിൽ
ഔന്നത്യവും പുലർത്തിയ
നിസ്വാർത്ഥ വ്യക്തിത്വമായിരുന്നു ജോൺസൺ മാഷെന്ന് പി കെ ഗോപി അഭിപ്രായപ്പെട്ടു. കലയെ യഥാർത്ഥ ലാളിത്യത്തോടെ കാണാൻ കഴിഞ്ഞതിനാൽ അതിശയോക്തിയും ആഡംബരവും കലർന്ന ജീവിതം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ലന്നും ഗോപി പറഞ്ഞു.
ജോൺസൺ മാസ്റ്ററൊന്നിച്ച് പാട്ടൊരുക്കിയ അനുഭവങ്ങൾ പി കെ ഗോപി പങ്കുവെച്ചു.
തുടർന്ന് രാഗ്തരംഗ് സംഘാടകർ ചേർന്ന് അദ്ദേഹത്തെ ആദരിച്ചു.
രാഗ്തരംഗ് ചെയർമാൻ
കെ ശരത് കുമാർ
അധ്യക്ഷത വഹിച്ചു. സാമൂഹ്യ സാംസ്കാരിക പ്രവർത്തകരായ ടി പി ഹാഷിർ അലിയെയും സന്നാഫ് പാലക്കണ്ടിയെയും അനുമോദിച്ചു. പി എം നിസാർ അബ്ദുല്ല, പി വിജയ മോഹൻ, എ രാംശങ്കർ എന്നിവർ സംസാരിച്ചു.
ശരത്, റഹീസ്, സുബൈർ , മുഹമ്മദ് അസ്‌ലം,
തീർത്ഥ സുരേഷ് ,ജിഷ ഉമേഷ് , രാഗ സുധ, മുരളീധരൻ, കേദാർ നാഥ്, ദക്ഷ എന്നിവർ ഗാനങ്ങൾ ആലപിച്ചു.സുശാന്തും സംഘവുമായിരുന്നു
ഓർക്കസ്ട്ര.
ഓർമകളിൽ നിറഞ്ഞ് ജോൺസൺ മാഷ്

