കോഴിക്കോട്ടെ കടൽപ്പാലങ്ങൾ

കോഴിക്കോട് കടപ്പുറത്ത് രണ്ട് കടൽപ്പാലങ്ങളാണ് ഉണ്ടായിരുന്നത് – തെക്കും വടക്കും. ഹെൽത്ത് ക്ലബ്ബിന് തൊട്ടു പിറകിലായി വടക്കേ കടൽപ്പാലം. കുറെ കാലുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.
  1871 ലാണ് ബ്രിട്ടീഷുകാർ ഈ കടൽപ്പാലം ആദ്യമായി നിർമിച്ചത്. 64,000 രൂപ മുതൽമുടക്കിൽ. പിന്നീട് ഈ പാലം പൂർണമായി തകർന്നു. ഇന്ന് കാണുന്ന അവശിഷ്ടങ്ങൾ 1912 ൽ ബ്രിട്ടീഷുകാർ പണിത കടൽപ്പാലത്തിന്റേതാണ്.
വടക്കേ കടൽപ്പാലത്തിനു ചേർന്നുതന്നെ തെക്കുഭാഗത്തായാണ് തെക്കേ കടൽപ്പാലം ഉയർന്നുവന്നത്. 2,76,400 രൂപയാണ് ഇതിനായി നീക്കിവെച്ചത്. തെക്കേ കടൽപ്പാലം 1940 ൽ പുതുക്കിപ്പണിതതായി രേഖകളുണ്ട്. 3,50,530 രൂപ എസ്റ്റിമേറ്റിൽ.
  ഇന്ന് കടൽപ്പാലങ്ങൾ ഓർമകൾ മാത്രമായിത്തീർന്നിരിക്കുന്നു. കോഴിക്കോട് നഗരത്തിലെ കടൽ വ്യാപാരം ബേപ്പൂർ തുറമുഖത്തിലേക്ക് മാറിയതോടെ കടൽപ്പാലങ്ങൾ നശിക്കുകയായിരുന്നു.

(ടി ബി സെലുരാജിന്റെ ‘കോഴിക്കോടിന്റെ പൈതൃകം’ പുസ്തകത്തിൽ നിന്ന്)

Leave a Reply

Your email address will not be published. Required fields are marked *