കോഴിക്കോട്: ലോക ജലദിനത്തോട് അനുബന്ധിച്ച് മുതലക്കയം തോട് നാടിന് സമർപ്പിച്ചു.
തുരുത്തി ആവാസ വ്യവസ്ഥ പുനസ്ഥാപന പദ്ധതിയുടെ ഭാഗമായി പുനർ നിർമ്മിച്ച തച്ചർ പുഴയും കുറ്റ്യാടി പുഴയുമായി ബന്ധിപ്പിക്കുന്ന മുതലക്കയം തോട് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡോ. പി ദിലീപ് ഉദ്ഘാടനം ചെയ്തു. തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യപരിപാലന സമിതി മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് തോട് നിർമ്മാണം നടത്തിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഹാജറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡി പ്രജീഷ് , ജനപ്രതിനിധികളായ സി.വി രവീന്ദ്രൻ, സബിത മണക്കുനി, എഫ് എം മുനീർ, പി.പി രാജൻ പൊതു പ്രവർത്തകരായ ആർ രാമകൃഷ്ണൻ , വി.പി.ഗോപാലൻ, ടി.കുഞ്ഞിക്കണ്ണൻ, മനോജ് തുരുത്തി സംബന്ധിച്ചു.

