കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പിയ്ക്ക് കീഴില്‍ വാര്‍ഡ് അസിസ്റ്റന്റ് ജിആര്‍ഐ തസ്തികയിലേക്ക് (മൂന്ന് ഒഴിവ്) നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്ക് 690 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ വനിതകളെയാണ് നിയമിക്കുന്നത്. യോഗ്യത: എസ്എസ്എല്‍സി, ജനറല്‍ ഡ്യൂട്ടി അസി./വിഎച്ച്എസ്ഇ നഴ്സിംഗ്. പ്രായപരിധി 18-45. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 14 ന് രാവിലെ 11 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം.

