കോഴിക്കോട്: ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സെന്റര്‍ ഫോര്‍ ഓഡിയോളജി ആന്റ് സ്പീച്ച് പതോളജി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇഎന്‍ടി വിഭാഗത്തില്‍ സ്പീച്ച് പതോളജിസ്റ്റ് ഗ്രേഡ് I (ഒരു ഒഴിവ്) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് ഏഴിന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്ഡിഎസ് ഓഫീസില്‍ അഭിമുഖത്തിന് എത്തിച്ചേരണം. ഫോണ്‍ – 0495 2355900.

