പുനരധിവാസ വിജയങ്ങൾ പങ്കുവെച്ച്…..

കോഴിക്കോട്: ദീർഘകാല മാനസിക രോഗമുള്ള വ്യക്തികളുടെ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കി സാമൂഹ്യ നീതി വകുപ്പിന്റെ പിന്തുണയോടെ ഇംഹാൻസ് നടപ്പാക്കിവരുന്ന റിക്കവറി ഫെസിലിറ്റേഷൻ പദ്ധതിയുടെ വാർഷിക അവലോകന യോഗം  ഇംഹാൻസിൽ നടന്നു. 70 ഓളം പേർ പങ്കെടുത്തു. 

പദ്ധതിയുടെ ഭാഗമായി ജീവിത നൈപുണ്യ പരിശീലനം നേടുകയും, അതിലൂടെ സ്വതന്ത്ര ജീവിത ത്തിലേക്കും തൊഴിൽലോകത്തേക്കും കടക്കാനായ നിരവധി പേർ , പദ്ധതിയുടെ സാമൂഹിക പ്രതിഫലനങ്ങളും, ഗുണഭോക്താക്കളുടെ വ്യക്തിഗത മുന്നേറ്റങ്ങളും വിശകലനം ചെയ്തു.

ഡോ. അനീഷ് പി കെ (അസിസ്റ്റന്റ് പ്രൊഫസർ, സൈക്യാട്രി വിഭാഗം, ഇംഹാൻസ്, കോഴിക്കോട്), അധ്യക്ഷത വഹിച്ചു.
ഡോ. ഷിബുകുമാർ (അസിസ്റ്റന്റ് പ്രൊഫസർ, സൈക്യാട്രി വിഭാഗം, ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്), സാമൂഹ്യ നീതി ജില്ലാ ഓഫീസർ അഞ്ജു, ഇംഹാൻസിലെ സൈക്യാട്രിക്‌ സോഷ്യൽ വർക്കർമാരായ രേഷ്മ ടി, അമൃത ആർ എന്നിവർ  സംസാരിച്ചു.

പരിശീലനത്തിലൂടെ തൊഴിൽ നേടിയ നിരവധി ഗുണഭോക്താക്കളെ യോഗത്തിൽ ആദരിച്ചു.  പദ്ധതിയുടെ നേതൃത്വത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന വ്യക്തികളുടെ പുനരധിവാസം, ആത്മവിശ്വാസ വികസനം, തൊഴിൽ സാധ്യതകൾ എന്നിങ്ങനെ വിവിധമേഖലകളിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ചുള്ള അനുഭവങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഗുണഭോക്താക്കളും രക്ഷിതാക്കളും യോഗത്തിൽ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *