വെറ്ററിനറി സർജൻ നിയമനം

കോഴിക്കോട്: ബാലുശ്ശേരിയിൽ പ്രവർത്തിക്കുന്ന എ.ബി.സി സെന്ററിൽ ദിവസവേതനത്തിൽ വെറ്ററിനറി സർജനെ നിയമിക്കും. 90 ദിവസത്തേക്കോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം വരുന്നത് വരെയോ ആണ് നിയമനം. വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉള്ള എ.ബി.സി സർജറിയിൽ പരിചയമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡാറ്റയോടൊപ്പം സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മാർച്ച് 16ന് ഉച്ചക്ക് 12ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ അഭിമുഖത്തിനെത്തണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000