കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃശിശു
സംരക്ഷണകേന്ദ്രത്തിൽ
സ്കാവഞ്ചർ
തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. 675 രൂപ ദിവസവേതനമുള്ള ജോലിക്ക് പുരുഷന്മാർ അപേക്ഷിച്ചാൽ മതി. രണ്ട് ഒഴിവാണുള്ളത്.
വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്. പ്രായം 18നും 50നും ഇടയിൽ.
അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 15 ന് രാവിലെ 11.30 ന് ഐ.എം.സി.എച്ച് ആശുപത്രി വികസന സമിതി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

