പോഷകാഹാര പ്രദർശനവും ക്ലാസും

കോഴിക്കോട്: ജില്ലാ ആരോഗ്യ വകുപ്പ് ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി നഴ്സിംഗ് സ്കൂൾ  വിദ്യാർഥികൾ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, വിദ്യാർഥികൾ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, ട്രൈബൽ പ്രൊമോട്ടർമാർ, വിവിധ വകുപ്പ് ജീവനക്കാർ എന്നിവർക്കായി പോഷകാഹാര പ്രദർശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.  ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രം, കലക്ടറേറ്റ് എന്നിവിടങ്ങളിലാണ് പോഷകാഹാര പ്രദർശനവും ബോധവത്കരണ ക്ലാസും നടത്തിയത്.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ഡോ. ഷാമിൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി വിഭാഗം ഡോക്ടർ നവ്യ ക്ലാസ് നയിച്ചു. നിത്യജീവിതത്തിൽ പോഷകപ്രദമായ ഭക്ഷണം ഉപയോഗിക്കേണ്ടതിനെ പറ്റിയും ഭക്ഷണത്തിൽ ഇരുമ്പടങ്ങിയവ ഉൾപെടുത്തേണ്ടതിനെക്കുറിച്ചും വിവിധ ആഹാര സാധങ്ങൾ ഒന്നിച്ച് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ക്ലാസ് എടുത്തു. 

കലക്ടറേറ്റിൽ നടത്തിയ പ്രദർശനത്തിൽ ജില്ലാ കലക്ടർ, ഡെപ്യൂട്ടി കലക്ടർ എന്നിവർ മുഖ്യാതിഥികളായി. വിവിധ വകുപ്പ് ജീവനക്കാർ പ്രദർശനത്തിൽ പങ്കാളികളായി. ആരോഗ്യ വകുപ്പ് അഡീഷണൽ ഡി.എം.ഒ ഡോ. എ പി ദിനേശ് കുമാർ,  ഡോ. ജ്യോതിമോൾ, ഡോ. പ്രസൂൺ, മാസ്സ് മീഡിയ ഓഫീസർ ടി ഷാലിമ, ഹേമ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *