സ്വകാര്യ ആശുപത്രി മിനിമം വേതന പരിഷ്കരണം; തെളിവെടുപ്പ് 17ന്

കോഴിക്കോട്: സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതന പരിഷ്കരണം സംബന്ധിച്ച് കോഴിക്കോട്, വയനാട് ജില്ലകളിലെ തെളിവെടുപ്പ് യോഗം ജനുവരി 17ന് രാവിലെ 10 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടത്തും.

തെളിവെടുപ്പ് യോഗത്തിൽ സ്വകാര്യ ആശുപത്രി മേഖലകളിലെ തൊഴിലാളി- തൊഴിലുടമ- ട്രേഡ് യൂണിയൻ പ്രതിനിധികൾ ആവശ്യമായ രേഖകൾ സഹിതം അന്നേദിവസം തെളിവെടുപ്പ് സ്ഥലത്ത് എത്തിച്ചേരണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. യോഗത്തിൽ സമർപ്പിക്കേണ്ട ചോദ്യാവലി അതാത് അസിസ്റ്റന്റ് ലേബർ ഓഫീസുകളിൽ നിന്നും ലഭിക്കും. ഫോൺ 0495-2370538.

Leave a Reply

Your email address will not be published. Required fields are marked *