ലോറി ഡ്രൈവർമാർ 17 ന് പണിമുടക്കും

കോഴിക്കോട്: കേന്ദ്ര സർക്കാർ പുതുതായി ആവിഷ്കരിച്ച ഭാരതീയ ന്യായ സംഹിതയിലെ ഗതാഗതനിയമ ഭേദഗതിക്കെതിരെ രാജ്യത്തെ ലോറി, ട്രക്ക് ഡ്രൈവർമാർ 17 നു സൂചനാപണിമുടക്ക് നടത്തുമെന്ന് ഓൾ ഇന്ത്യ ട്രക്കേഴ്സ് ആൻഡ് ഡ്രൈവേഴ്സ് ഹെൽപ് ലൈൻ (എഐടിഡിഎച്ച്) ഭാരവാഹികൾ. സൂചനാസമരത്തിനു ശേഷവും അനുകൂല നടപടിയില്ലെങ്കിൽ രാജ്യത്തെ സമാന സംഘടനകളുമായി യോജിച്ച് സമരം ശക്തമാക്കുമെന്നും എഐടിഡിഎച്ച് ദേശീയ പ്രസിഡന്റ് ഒ പി അബ്ദുൽ ഖാദറും ദേശീയ സെക്രട്ടറി ടി അസ്സൻ കോയയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000