സ്വാതന്ത്ര്യദിനത്തിന് വിദ്യാർഥികള്‍ക്ക് വിലക്കുറവില്‍  മില്‍മ പേഡ

കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മലബാര്‍ മില്‍മ വിദ്യാര്‍ത്ഥികള്‍ക്ക് മില്‍മ പേഡ പ്രത്യേക ഡിസ്‌കൗണ്ട് നിരക്കില്‍ നല്‍കുന്നു. നിലവില്‍ 10 ഗ്രാം മില്‍മ പേഡയ്ക്ക് 5 രൂപയാണ് വില. എന്നാല്‍ സ്വാതന്ത്ര്യദിനം പ്രമാണിച്ച്  സ്‌കൂളുകള്‍ക്ക്  3.15 രൂപയ്ക്ക് നല്‍കും.  മില്‍മയുടെ ബേപ്പൂര്‍ നടുവട്ടം പ്ലാന്റില്‍ ഉൽപ്പാദിപ്പിക്കുന്ന പേഡ സ്‌കൂളുകളില്‍ നേരിട്ടെത്തിക്കുമെന്ന് കോഴിക്കോട് ഡെയറി സീനിയര്‍ മാനേജര്‍ അറിയിച്ചു.  ഓര്‍ഡറുകള്‍ക്ക്  8281448050, 9846620462, 9995439209  എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *