കോഴിക്കോട്ട് ലഹരിവേട്ട: ആലപ്പുഴ സ്വദേശി പിടിയിൽ

വിൽപ്പനക്കായി കൊണ്ടുവന്ന 38.3 ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്

കോഴിക്കോട്:  പാളയം ചിന്താവളപ്പിന് സമീപം  വിൽപ്പനക്കായി കൊണ്ടുവന്ന  മാരക ലഹരി മരുന്നായ  എംഡിഎംഎയുമായി യുവാവ് പിടിയിൽ. ആലപ്പുഴ സ്വദേശി നൂറനാട് എള്ളും വിളയിൽ ഹൗസിൽ എസ് അമ്പാടി (22) യാണ് പിടിയിലായത്.
കോഴിക്കോട് സിറ്റി പൊലീസ് മേധാവി ടി നാരായണന് കീഴിലുള്ള ഡാൻസാഫ് ടീമും കസബ എസ്ഐ ആർ ജഗ് മോഹൻ ദത്തിൻ്റെ നേതൃത്വത്തിലുള്ള  കസബ പൊലീസും ചേർന്നാണ് പിടി കൂടിയത്.
ബംഗളൂരുവിൽ നിന്നും കോഴിക്കോട് കേന്ദ്രീകരിച്ച്  വിൽപനക്കായി കൊണ്ടുവന്ന 38.3 ഗ്രാം  എംഡിഎംഎയാണ് പിടികൂടിയത്. മയക്കുമരുന്നിന് വിപണിയിൽ രണ്ട് ലക്ഷം രൂപ വില വരും.

കസബ എസ്ഐ ആർ ജഗ് മോഹൻ ദത്ത്,
ഡൻസാഫ് എസ്ഐ മനോജ് എടയേടത്ത്, എസ് ഐ അബ്ദുറഹ്മാൻ കെ, അനീഷ് മൂസ്സേൻവീട് , അഖിലേഷ് കെ , ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, സരുൺ കുമാർ പി കെ,  ലതീഷ് എം കെ,  ശ്രീശാന്ത് എൻ കെ, ഷിനോജ് എം, അഭിജിത്ത് പി, അതുൽ ഇ വി, ദിനീഷ് പി കെ, മുഹമ്മദ് മഷ്ഹൂർ കെ എം,
കസബ  സ്റ്റേഷനിലെ എഎസ് ഐ സുരേഷ് ബാബു, എസ് സിപിഒ ശ്രീജിത്ത് , മുഹമദ് സക്കറിയ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

പിടിയിലായ അമ്പാടി

Leave a Reply

Your email address will not be published. Required fields are marked *