കോഴിക്കോട്: ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം), എം എ/എം എസ് സി സൈക്കോളജി (മുഴുവന്‍ സമയം), കൗണ്‍സലിംഗ് അല്ലെങ്കില്‍ അപ്ലൈഡ് സൈക്കോളജി അല്ലെങ്കില്‍ മാസ്റ്റര്‍ ഇന്‍ സോഷ്യല്‍ വര്‍ക്ക് (മുഴുവന്‍ സമയം) യോഗ്യതയുള്ളര്‍ക്ക് അപേക്ഷിക്കാം. അഡീഷണല്‍ പിജി സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ ഇന്‍ ഫാമിലി കൗണ്‍സലിംഗ് ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 30-ന് മുകളില്‍. അപേക്ഷിക്കുന്നവര്‍ക്ക് ഈ മേഖലയില്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഏപ്രില്‍ ഏഴിന് ജില്ല കോര്‍ട്ട് കോംപ്ലക്സിലെ സെന്റിനറി ബില്‍ഡിംഗ് കോണ്‍ഫ്രന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ ഒരു മണി വരെയാണ് ഇന്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2365048 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
Related Posts
കുടിവെള്ള വിതരണം മുടങ്ങും
കോഴിക്കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി പൈപ്പ് ലൈന്‍ മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഗിരി നഗര്‍, പ്രൊവിഡന്‍സ് കോളജ് ഭാഗം, തടമ്പാട്ട് താഴം, എ പി സി റോഡ്,…
ഭിന്നശേഷിക്കാര്‍ക്കുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് വിതരണം 2000 പിന്നിട്ടു
കോഴിക്കോട്: ജില്ലയിലെ ഭിന്നശേഷിക്കാരുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം ആരംഭിച്ച ‘സഹമിത്ര’ പദ്ധതിയുടെ ഭാഗമായി ജില്ലാ സാമൂഹിക സുരക്ഷാ മിഷന്റെയും സാമൂഹികനീതി വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച…
സൈക്യാട്രിക് സോഷ്യൽ വർക് പ്രൊഫഷണൽസ് ദേശീയ സമ്മേളനം തുടങ്ങി
ഉദ്ഘാടനം ഇന്ന് കോഴിക്കോട്: അസോസിയേഷൻ ഓഫ് സൈക്യാട്രിക് സോഷ്യൽ വർക് പ്രൊഫഷണൽസിൻ്റെ (APSWP) പ്രഥമ ദേശീയ സമ്മേളനത്തിന് (National Conference) തുടക്കമായി. സൈക്യാട്രിക് സോഷ്യൽ വർക്കർമാരുടെ ദേശീയ…

