ഉദ്ഘാടനം ഇന്ന്
കോഴിക്കോട്: അസോസിയേഷൻ ഓഫ് സൈക്യാട്രിക് സോഷ്യൽ വർക് പ്രൊഫഷണൽസിൻ്റെ (APSWP) പ്രഥമ ദേശീയ സമ്മേളനത്തിന് (National Conference) തുടക്കമായി. സൈക്യാട്രിക് സോഷ്യൽ വർക്കർമാരുടെ ദേശീയ സംഘടനയായ Association of Psychiatric Social Work Professionals (APSWP) ഉം ഇംഹാൻസ് (Institute of Mental Health and Neurosciences – IMHANS) ലെ സൈക്യാട്രിക് സോഷ്യൽ വർക്ക് വിഭാഗവും സംയുക്തമായാണ് സമ്മേളനം നടത്തുന്നത്.
“എല്ലാവർക്കും മാനസികാരോഗ്യം – അതിരുകൾ മറികടക്കുക” എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ ആദ്യ ദിവസം 5 പ്രീ കോൺഫറൻസ് വർക്ക് ഷോപ്പുകൾ നടന്നു.
ഡോ. കല ചക്രദാർ, ഡോ. അഭിഷേക് ഘോഷ്, ഡോ. രഞ്ജിത്ത് ആർ പിള്ള, ഡോ. ഷിൻജിനി ചൗധരി, ഡോ. കവിത വി ജെ., ഡോ. സീമ പി ഉത്തമൻ, ഡോ. ജി രാഗേഷ് എന്നിവർ വർക്ക് ഷോപ്പുകൾക്ക് നേതൃത്വം കൊടുത്തു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 200 ൽ പരം മാനസികാരോഗ്യവിദഗ്ധരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ (ICSSR) സാമ്പത്തിക സഹായവും സമ്മേളനത്തിന് ലഭിച്ചിട്ടുണ്ട്.
കോൺഫറൻസിൻ്റെ ഔദ്യോഗിക ഉദ്ഘാടനം 8 ന് രാവിലെ 10 ന് ഡോ. എസ് എൽ വയ (മെമ്പർ, നാഷണൽ കൌൺസിൽ ഫോർ അലൈഡ് ഹെൽത്ത് കെയർ പ്രൊഫഷണൽസ്) നിർവഹിക്കും.
സൈക്യാട്രിക് സോഷ്യൽ വർക് പ്രൊഫഷണൽസ് ദേശീയ സമ്മേളനം തുടങ്ങി

