പരിസ്ഥിതി പഠനം: ക്വിസ് മത്സരം

കോഴിക്കോട്: പരിസ്ഥിതി പഠനത്തിന്റെയും ജൈവ വൈവിധ്യ സംരക്ഷണ ബോധവത്കരണത്തിൻ്റെയും ഭാഗമായി ഹരിതകേരളം മിഷന്‍ ബ്ലോക്ക് തല, ജില്ലാതല പരിസ്ഥിതി ക്വിസ് മല്‍സരവും സംസ്ഥാന ക്യാമ്പും സംഘടിപ്പിക്കുന്നു.

7, 8, 9 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മല്‍സരത്തില്‍ പങ്കെടുക്കാം. ബ്ലോക്ക് / കോര്‍പ്പറേഷന്‍ തലത്തില്‍ പ്രാഥമിക മല്‍സരം മെയ് ഏഴിന്  നടക്കും.
ബ്ലോക്ക് തല വിജയികളെ  ഉള്‍പ്പെടുത്തി ജില്ലാതല ക്വിസ്  മത്സരം മെയ്  10 ന്  സംഘടിപ്പിക്കും. ഇതില്‍ വിജയിക്കുന്ന നാല് പേര്‍ക്ക്  മെയ് 20,21,22 തീയ്യതികളില്‍ അടിമാലി ഗവ. ഹൈസ്‌കൂളിലെ ‘നീലക്കുറിഞ്ഞി’ ജൈവ ജൈവവിധ്യ വിജ്ഞാനകേന്ദ്രത്തില്‍ വേൾഡ് വൈല്‍ഡ് ലൈഫ് ഫണ്ട്, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, വിദ്യാകിരണം മിഷന്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവ ജൈവവിധ്യ പഠനോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *