കോഴിക്കോട്: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലിക ട്രെയിനികളെ നിയമിക്കും. യോഗ്യത: മൂന്ന് വര്‍ഷ ഇലക്‌ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ. ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഹോസ്പിറ്റല്‍ മാനേജ്മന്റ് സോഫ്റ്റ്വെയര്‍ ആന്‍ഡ് ഇംപ്ലിമെൻ്റെഷനില്‍ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. അഭിമുഖം നവംബര്‍ 14ന് രാവിലെ 11.30 മുതല്‍ സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ നടക്കും. ഫോണ്‍: 0495 2721998.

