കോഴിക്കോട്: തൂണേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവിട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ പൂർത്തിയാക്കിയ തച്ചാർകണ്ടി കുടിവെള്ള പദ്ധതി ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് സൗജന്യമായി സ്ഥലം നൽകിയ ഇല്ലത്ത് ഹരിദാസന് പ്രസിഡൻ്റ് ഉപഹാരം നൽകി.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, ഗ്രാമപഞ്ചായത്ത് അംഗം എ കെ ബിജിത്ത്, വാർഡ് വികസന സമിതി കൺവീനർ സി അശോകൻ മാസ്റ്റർ, എം കെ മഹേഷ്, കെ സി അജീഷ്, ടി കെ സവിത, കെ അശ്വന്ത്, നിമേഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

