കോഴിക്കോട്: കെഎപി ആറാം ബറ്റാലിയനിൽ കുക്ക് തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്രായോഗിക പരീക്ഷയും അഭിമുഖവും ജനുവരി 23 ന് രാവിലെ പത്തിന് കെഎപി ആറാം ബറ്റാലിയൻ വളയം, കല്ലുനിര ക്യാമ്പിൽ നടക്കും. ദിവസം 675 രൂപ നിരക്കിൽ 59 ദിവസത്തേക്ക് പ്രതിമാസം പരമാവധി 18,225 രൂപക്കാണ് നിയമനം.
പങ്കെടുക്കുന്നവർ അപേക്ഷയോടൊപ്പം ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് കോപ്പി എന്നിവ നിർബന്ധമായും കൊണ്ടുവരണം.

