കോഴിക്കോട്: മണാശ്ശേരി-പുൽപ്പറമ്പ്- കൊടിയത്തൂർ-ചുള്ളിക്കാംപറമ്പ് റോഡിൽ തെയ്യത്തുംകടവ് പാലം മുതൽ കൊടിയത്തൂർ വരെ ടാറിങ് നടക്കുന്നതിനാൽ ജനുവരി 20 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗതം പൂർണമായി നിരോധിച്ചു.
വലിയ വാഹനങ്ങളുടെ ഗതാഗതം ജനുവരി 30 വരെയും നിരോധിച്ചിട്ടുണ്ട്. തെയ്യത്തുംകടവ് ഭാഗത്തുനിന്നും കൊടിയത്തൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചേന്ദമംഗല്ലൂർ-മുക്കം-കാരശ്ശേരി വഴിയും കൊടിയത്തൂരിൽ നിന്നും തെയ്യത്തുംകടവ് ഭാഗത്തേക്ക് പോകേണ്ടവ കാരശ്ശേരി-മുക്കം-ചേന്ദമംഗലൂർ വഴിയും പോകണം.

