കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന രാത്രികാല അടിയന്തിര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് വെറ്ററിനറി സര്ജന്മാരെ താല്കാലികാടിസ്ഥാനത്തില് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എംപ്ലോയമെന്റ്, സിഎംഡി എന്നിവ മുഖേന നിയമനം നടത്തുന്നത് വരെയോ അതിന്റെ അഭാവത്തില്‍ പരമാവധി 90 ദിവസം വരെയോ ആയിരിക്കും താല്‍ക്കാലിക നിയമനത്തിന്റെ കാലാവധി. നിലവിലുള്ള ഒഴിവുകളിലേക്കും ഉടന്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കും ആണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകര്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ജോലിചെയ്യാന്‍ സന്നദ്ധതയുള്ളവരും വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് ഉള്ളവരുമായിരിക്കണം. സ്വയം തയാറാക്കിയ ബയോഡാറ്റയോടൊപ്പം യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയും അസ്സല് രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഉള്‍പ്പെടെ) സഹിതം ഡിസംബര്‍ 12 ന് രാവിലെ 11 മണിയ്ക്ക് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
Related Posts
സീനിയര്‍ റസിഡന്റ് ഡോക്ടര്‍ നിയമനം
കോഴിക്കോട്: ഗവ. ദന്തല്‍ കോളേജ് പബ്ലിക് ഹെല്‍ത്ത് ഡെന്റിസ്ട്രി വിഭാഗത്തില്‍ ഒരു സീനിയര്‍ റസിഡന്റ് ഡോക്ടറെ (ഒരു ഒഴിവ്) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത പബ്ലിക് ഹെല്‍ത്ത്…
മെഡിക്കൽ ക്യാമ്പ്
കോഴിക്കോട്: ലോക പ്രമേഹദിന ത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരീക്കാട് യൂണിറ്റിന്റെയും ചെറുവണ്ണൂർ -നല്ലളം ഫാമിലി ഹെൽത്ത്സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ അരീക്കാട് അങ്ങാടിയിൽ മെഡിക്കൽ ക്യാമ്പ്…
മോര്‍ച്ചറി അറ്റന്‍ഡര്‍ നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനത്തില്‍ 179 ദിവസത്തേക്ക് മോര്‍ച്ചറി അറ്റന്‍ഡറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 15ന് രാവിലെ 11ന് എച്ച്.ഡി.എസ് ഓഫീസില്‍…

