കോഴിക്കോട്: കേരളത്തിലെ വർധിച്ചു വരുന്ന വയോജനങ്ങളുടെ ആരോഗ്യ-മാനസിക -സാമൂഹ്യ പ്രശ്നങ്ങളിൽ ശാസ്ത്രീയ ഇടപെടലുകൾ നടത്താൻ ആരോഗ്യ പ്രവർത്തകർ, സാമൂഹ്യ നീതി മേഖലയിൽ പ്രവർത്തിക്കുന്നവർ, വയോ ജനങ്ങൾ എന്നിവർക്കായി ബേസിക് ജെറിയാട്രിക് കെയർ & ഡിമെൻഷ്യ കെയർ എന്നിവയിൽ മൂന്നു ദിവസം വീതമുള്ള പരിശീലന പരിപാടി ഇ൦ഹാൻസ് നടത്തുന്നു. ഒക്ടോബർ മുതൽ 2025 മാർച്ച് വരെയാണ് പരിശീലനം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡിഫൻസിന്റെ സാമ്പത്തിക പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യ പരിശീലന പരിപാടി ഒക്ടോബർ 28 നു ആരംഭിച്ചു. സബ് കലക്ടർ ഹർഷിൽ ആർ മീന ഉദ്ഘാടനം ചെയ്തു. ഡോ. അശോക് കുമാർ, ഡോ. സീമ പി ഉത്തമൻ, ഡോ. ഷീബ നൈനാൻ, ഡോ. അനീഷ് പികെ, ഡോ. രാഗേഷ് എന്നിവർ സംസാരിച്ചു. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9605564017 എന്ന നമ്പറിൽ ബന്ധപ്പെടുകയോ imhanstraining@gmail.com എന്നതിലേക്ക് ഇമെയിൽ അയക്കുകയോ ചെയ്യുക. പരിശീലനത്തിന് യാതൊരു ഫീസും ഈടാക്കുന്നതല്ല.
Related Posts
നഴ്സിങ് ഓഫീസര്‍ നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സമിതിക്ക് കീഴില്‍ ഐആര്സിയുവിലേക്ക് താല്ക്കാലികാടിസ്ഥാനത്തില് രണ്ട് നഴ്സിങ് ഓഫീസര്‍മാരെ നിയമിക്കും. യോഗ്യത: ബിഎസ്സി…
ഉഷ്ണതരംഗം: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
കോഴിക്കോട്: ജില്ലയില്‍ ഉയര്‍ന്ന താപനിലയും അന്തരീക്ഷ ഈര്‍പ്പവും കാരണം അത്യുഷ്ണം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും അതിജാഗ്രതാ നിര്‍ദേശം നല്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍…
നാച്ചുറോപ്പതി ദിനാചരണം
കോഴിക്കോട്: കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ്റെയും ഭാരതീയ ചികിത്സാ വകുപ്പിൻ്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ഏഴാമത് നാച്ചുറോപ്പതി ദിനാചരണം എഡിഎം എൻഎം മെഹറലി ഉദ്ഘാടനം…

