ഇ൦ഹാൻസിൽ ജെറിയാട്രിക് കെയർ & ഡിമെൻഷ്യ കെയർ പരിശീലനം

കോഴിക്കോട്: കേരളത്തിലെ വർധിച്ചു വരുന്ന വയോജനങ്ങളുടെ ആരോഗ്യ-മാനസിക -സാമൂഹ്യ പ്രശ്നങ്ങളിൽ ശാസ്ത്രീയ ഇടപെടലുകൾ നടത്താൻ ആരോഗ്യ പ്രവർത്തകർ, സാമൂഹ്യ നീതി മേഖലയിൽ പ്രവർത്തിക്കുന്നവർ, വയോ ജനങ്ങൾ എന്നിവർക്കായി ബേസിക് ജെറിയാട്രിക് കെയർ & ഡിമെൻഷ്യ കെയർ എന്നിവയിൽ മൂന്നു ദിവസം വീതമുള്ള പരിശീലന പരിപാടി ഇ൦ഹാൻസ് നടത്തുന്നു. ഒക്ടോബർ മുതൽ 2025 മാർച്ച് വരെയാണ് പരിശീലനം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡിഫൻസിന്റെ സാമ്പത്തിക പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യ പരിശീലന പരിപാടി ഒക്ടോബർ 28 നു ആരംഭിച്ചു. സബ് കലക്ടർ ഹർഷിൽ ആർ മീന ഉദ്ഘാടനം ചെയ്തു. ഡോ. അശോക് കുമാർ, ഡോ. സീമ പി ഉത്തമൻ, ഡോ. ഷീബ നൈനാൻ, ഡോ. അനീഷ് പികെ, ഡോ. രാഗേഷ് എന്നിവർ സംസാരിച്ചു. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9605564017 എന്ന നമ്പറിൽ ബന്ധപ്പെടുകയോ imhanstraining@gmail.com എന്നതിലേക്ക് ഇമെയിൽ അയക്കുകയോ ചെയ്യുക. പരിശീലനത്തിന് യാതൊരു ഫീസും ഈടാക്കുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *