സീനിയര്‍ റെഡിഡന്റ് നിയമനം കൂടിക്കാഴ്ച

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ ത്വക്ക് രോഗ വിഭാഗത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയര്‍ റെഡിഡൻ്റിൻ്റെ മൂന്ന് ഒഴിവുകളിലേക്ക്   നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്തംബര്‍ 26 ന്  രാവിലെ 11.30 ന് കോളേജ് ഓഫീസില്‍ നടക്കും. താൽപര്യമുള്ളവർ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം  കൂടിക്കാഴ്ചക്കായി എത്തണം.
വിദ്യാഭ്യാസ യോഗ്യത : ത്വക്ക് രോഗ വിഭാഗത്തില്‍ പി ജി (എംഡി ഡെര്‍മറ്റോളജി) യും ടി സി എം സി രജിസ്‌ട്രേഷനും. പ്രായപരിധി : 36 വയസ്സ്. പ്രതിമാസ വേതനം  73,500 രൂപ.  നിയമന കാലാവധി ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ഒഴിവുകളില്‍ റെഗുലര്‍  നിയമനം വരെയോ മാത്രം.
വിവരങ്ങള്‍ക്ക് www.govtmedical collegekozhikode.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *