തക്കാളി ചട്ണി

ഇഡ്ഡലി, ദോശ, ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയ രുചികരമായ ചട്ണി

ചേരുവകൾ:
തക്കാളി അരിഞ്ഞത് – 2 വലുത്
സവാള അരിഞ്ഞത് – 1 ചെറുത്
പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
വെളുത്തുള്ളി അരിഞ്ഞത് – 3 എണ്ണം
മുളകുപൊടി – 1 ടേബിൾ സ്പൂൺ
കായപ്പൊടി – കാൽ ടീസ്പൂൺ
പഞ്ചസാര – കാൽ ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വയ്ക്കുക. അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക.
എണ്ണ ചൂടാകുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി, സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കുക.
ഇതിലേക്ക് കാൽ ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. എല്ലാം നന്നായി വഴന്നു വരുന്നതുവരെ മൂടിവച്ച് വേവിച്ചെടുക്കാം.
ഇനി ഇതിലേക്ക് മുളകുപൊടി, കായപ്പൊടി, പഞ്ചസാര എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ  ഇളക്കി കൊടുക്കാം.
അടുപ്പിൽ നിന്നും മാറ്റി ചൂടാറി വരുമ്പോൾ മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് കടുക് താളിച്ച് അതിലേക്ക് അരച്ച ചട്ണി ഇട്ടു നന്നായി എണ്ണ തെളിയുന്നതുവരെ ഇളക്കി കൊടുക്കാം.
ഇനി ഇതൊരു  പ്ലേറ്റിലേക്ക് മാറ്റാം.

Leave a Reply

Your email address will not be published. Required fields are marked *