‹

അനർഹ റേഷൻ കാർഡ്: പരിശോധന നടത്തി


കോഴിക്കോട്: അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന റേഷൻ കാര്‍ഡുകള്‍ കണ്ടെത്തി  നടപടികള്‍  സ്വീകരിക്കുന്നതിന്റെ  ഭാഗമായി കോഴിക്കോട് താലൂക്കിലെ കാരശ്ശേരി  പഞ്ചായത്തില്‍ കറുത്തപറമ്പ്, വലിയപറമ്പ് പ്രദേശങ്ങളില്‍ കോഴിക്കോട്  താലൂക്ക് സപ്ലൈ ഓഫീസര്‍ കെ കെ മനോജ് കുമാറിന്റെ
നേതൃത്വത്തില്‍  പരിശോധന നടത്തി.  ഏഴ് മുന്‍ഗണനാ കാർഡുകൾ, എട്ട് എന്‍പിഎസ് കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു.   അനധികൃതമായി വാങ്ങിയ റേഷൻ സാധനങ്ങളുടെ കമ്പോള വില  ഒടുക്കുന്നതിലേക്കായി കാര്‍ഡ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും താലൂക്കിലുടനീളം ശക്തമായ പരിേശാധന തുടരുമന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ഷെദീഷ്  സി കെ , രമേഷ് കുമാര്‍  എ വി, വിഗീഷ്, ജീവനക്കാരനായ  ഗിരീഷ് എന്നിവർ പരിേശാധനയില്‍ പങ്കെടുത്തു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000