സംരംഭകസഭ ജില്ലാതല ഉദ്ഘാടനം നാളെ

കോഴിക്കോട്: സംരംഭകര്‍ക്ക് കൈത്താങ്ങാകാനും സംരംഭക ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുമായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സംഘടിപ്പിക്കുന്ന പ്രാദേശിക തലത്തിലുള്ള സംരംഭക സഭയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ജനുവരി 25) രാവിലെ 9.30-ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ കോഴിക്കോട് അബ്ദുറഹ്മാന്‍ ജൂബിലി ഹാളില്‍ നിര്‍വഹിക്കും.  ഡെപ്യൂട്ടി മേയര്‍ സിപി മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിക്കും.

തദ്ദേശസ്വയംഭരണ വകുപ്പും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി ചേര്‍ന്നാണ് എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും ‘സംരംഭക സഭ’ നടത്തുന്നത്. വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഏകോപിപ്പിച്ച് സംരംഭകരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ പരിഹാരം കാണുക, അവര്‍ക്ക് സഹായകമാകുന്ന വിവിധ സംരംഭകത്വ പ്രോത്സാഹന പദ്ധതികളെ പരിചയപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000