• ശർക്കര -300 g
• തേങ്ങ ചിരവിയത് -3 കപ്പ്
• അവിൽ ചൂടാക്കി പൊടിച്ചത് -1 കപ്പ്
• കശുവണ്ടി -100 g (ചെറുതായി അരിഞ്ഞത് )
• ഏലക്ക പൊടിച്ചത് -1/2 സ്പൂൺ
ശർക്കര പാതിയാക്കി അരിച്ചെടുക്കുക. ചുവട് കട്ടിയുള്ള പാത്രത്തിൽ ശർക്കര പാനി ഒഴിച്ച് വെള്ളം വറ്റി വരുമ്പോൾ തേങ്ങ ഇട്ട് ചൂടാക്കുക. തേങ്ങയിലുള്ള വെള്ളം വറ്റുമ്പോൾ അവിൽ പൊടി ചേർക്കുക. അണ്ടിപ്പരിപ്പും ഏലക്കയും ചേർത്ത് നന്നായി ഇളക്കി ചൂടോടെ ഉരുളകൾ ആക്കുക. തണുത്തതിന് ശേഷം ഉപയോഗിക്കുക
അവിൽ ശർക്കര ഉണ്ട

