യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം

കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ  ആഭിമുഖ്യത്തിലുളള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് പത്താം ക്ലാസ് പാസായവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ ദര്‍ശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും  സാമാന്യജ്ഞാനം  ലഭിക്കുന്ന തരത്തിലാണ് പഠന പരിപാടി. പൊതു അവധി ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന സമ്പര്‍ക്ക (പ്രായോഗിക പരിശീലനം) ക്ലാസ്സുകള്‍, ഓരോ വിഷയത്തിലും തയ്യാറാക്കിയിട്ടുളള സ്വയം പഠന സഹായികള്‍, നേരിട്ടും ഓണ്‍ലൈനിലുമായി നടക്കുന്ന തിയറി ക്ലാസ്സുകള്‍ എന്നീ മാര്‍ഗങ്ങളിലൂടെയാണ് പഠനം.

അപേക്ഷകർ 17 വയസ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് പ്ലസ് ടു യോഗ്യതയുളള പക്ഷം യോഗ ഡിപ്ലോമ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം ലാറ്ററല്‍ എന്‍ട്രി വഴി ആറുമാസത്തെ പഠനം കൊണ്ട് പൂര്‍ത്തിയാക്കാം. ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി  https://app.srccc.in/register ലിങ്ക് വഴി നൽകാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30. 

വിശദ വിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുളള  എസ്.ആര്‍.സി  ഓഫീസില്‍ നിന്നും നേരിട്ടും ലഭിക്കും.  വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം -33, ഫോണ്‍: 0471-2325101, 8281114464. 

വിശദാംശങ്ങള്‍ www.srccc.in എന്ന  വെബ് സൈറ്റില്‍.  കോഴിക്കോട്  ജില്ലയിലെ പഠനകേന്ദ്രം, ഭാരതീയ വിദ്യാ സംസ്ഥാപനപീഠം, വടകര: 9846807054.

Leave a Reply

Your email address will not be published. Required fields are marked *