പഠനസഹായം: അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കളില്‍ ഒന്നാം ക്ലാസ്, എല്‍കെജി എന്നീ ക്ലാസുകളില്‍ 2024-25 അദ്ധ്യയന വര്‍ഷത്തിലേക്ക് അഡ്മിഷന്‍ എടുത്ത കുട്ടികള്‍ക്ക് പഠനസഹായമായി 500  രൂപ നല്‍കുന്നു. അര്‍ഹരായ കോഴിക്കോട്/ വയനാട് ജില്ലയിലെ അംഗങ്ങള്‍ വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷയും അഡ്മിഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്/സാക്ഷ്യപത്രം, ക്ഷേമനിധി കാര്‍ഡ് പാസ് ബുക്ക്, ആധാര്‍, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് എന്നിവ സഹിതം കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് കോഴിക്കോട് റീജ്യണല്‍ ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി  ജൂണ്‍ 10. ഫോണ്‍:  0495-2378480