കോഴിക്കോട്: ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ പ്രൊഫസർ, അനാട്ടമിയിൽ അസോസിയേറ്റ് പ്രൊഫസർ, സർജറിയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലെ ഒഴിവുകളിൽ റീ എംപ്ലോയ്മെന്റ് വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവ. / എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി / നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകർക്ക് അപേക്ഷ നൽകാം. അപേക്ഷ ഡിസംബർ 30നു മുമ്പ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, തിരുവനന്തപുരം – 695009 എന്ന മേൽവിലാസത്തിൽ അയയ്ക്കണം.
Related Posts
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കോഴിക്കോട്: ബേപ്പൂർ ഗവൺമെന്റ് ഐടിഐ യിൽ ഹോസ്പിറ്റൽ ഹൗസ്കീപ്പിംഗ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് മാർച്ച് 15 ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടത്തുന്നു. യോഗ്യത…
വനിതകള്‍ക്ക് മോണ്ടിസോറി, പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ്
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന് നവംബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി,…
നിഴലില്ലാ ദിനത്തിലെ അപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്തി കുട്ടിശാസ്ത്രജ്ഞർ
കോഴിക്കോട്: ഭൗമ-സൂര്യ നിരീക്ഷണത്തിലൂടെ നിഴലില്ലാ ദിനത്തിലെ അപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്തി കുട്ടിശാസ്ത്രജ്ഞര്‍. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഗ്രീന്‍ ക്ലീന്‍ കേരള മിഷന്, ഗിഫ്റ്റഡ് ചില്‍ഡ്രന്‍സ് പ്രോഗ്രാം, സയന്‍സ്…

