കോഴിക്കോട്: കോമ്പോസിറ്റ് ഇക്കോളജിക്കല്‍ ടാസ്ക് ഫോഴ്സ് ബറ്റാലിയന് (ടിഎ) 39 ഗോര്‍ഖ റൈഫിള്‍സ്, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഡയരക്ടര്‍ ജനറല്‍ റീസെറ്റ്ല്മെന്റ് (ഡിജിആര്‍) എന്നിവിടങ്ങളിലെ വിവിധ തസ്തികകളിലേക്ക് വിമുക്തഭടന്മാരില് നിന്ന് അപേക്ഷ ക്ഷണിച്ചു. ടാസ്ക് ഫോഴ്സിലേക്കുള്ള റിക്രൂട്ട്മെന്റ് മാര്‍ച്ച് മൂന്ന് മുതല്‍ എട്ട് വരെ മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ (ന്യൂകാന്റ്, പ്രയാഗ് രാജ്, യു.പി) നടക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് മൂന്നിന് രാവിലെ ഏഴിന് മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ എത്തണം.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ ഫെബ്രുവരി 23 ന് രാത്രി 11.55 നകം https://iocl.com/latest-job-opening വഴിയും, ഡിജിആറിലെ തൊഴിലവസരങ്ങള്‍ക്ക് ഓണ്‍ലൈനായും (https://dgrindia.gov.in) അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2771881.

