ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ 19ന്
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ കുറുവങ്ങാട്, എലത്തൂര്‍ ഗവ. ഐ.ടി.ഐകളില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍, വെല്‍ഡര്‍) തസ്തികയിലെ ഓരോ ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇന്റര്‍വ്യൂ ഫെബ്രുവരി 19 ന് രാവിലെ 10.30 ന് എലത്തൂര്‍ ഗവ. ഐ.ടി.ഐ യില്‍. മിനിമം യോഗ്യത: പ്ലംബര്‍- മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍ അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/തത്തുല്യ യോഗ്യത. വെല്‍ഡര്‍- ഗവ. അംഗീകൃത മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ദിവസ വേതന നിരക്കില്‍ പ്രതിമാസം പരമാവധി 27,825 രൂപ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം. ഫോണ്‍ – 0495-2371451.