കോഴിക്കോട്: സദാ ജാഗ്രതയോടെ ഉണർന്നിരുന്നില്ലെങ്കിൽ വലിയ അപകടത്തിലേക്ക് ചെന്നെത്തുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കേരള വനിതാ കമ്മീഷനും വേളം ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച കലാലയ ജ്യോതി ഉണർവ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
പിടിഎ പ്രസിഡന്റ് പി ഷെരീഫ് അധ്യക്ഷത വഹിച്ചു. കേരള മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ എം റെജീന ക്ലാസെടുത്തു. വേളം എച്ച്എസ്എസ് പ്രിൻസിപ്പൽ കെ ടി അബ്ദുൾ ലത്തീഫ്, സ്റ്റാഫ് സെക്രട്ടറി പി ഷുഹൈബ്, കെ എസ് നിഷ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി കെ മുഹമ്മദ് റയീസ് എന്നിവർ സംസാരിച്ചു.
ജാഗ്രതയില്ലെങ്കിൽ അപകടം: അഡ്വ. പി സതീദേവി

