കോഴിക്കോട്: മണിയൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ വിവിധ വിഷയങ്ങളില്‍ ഹയര്‍ സെക്കൻഡറി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 28 ന് അഭിമുഖത്തിന് എത്തണം.
വിഷയം, സമയം എന്ന ക്രമത്തിൽ – ഇംഗ്ലീഷ്, മലയാളം, ബോട്ടണി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് : രാവിലെ 10. പൊളിറ്റിക്സ്, ഹിസ്റ്ററി, ജേര്‍ണലിസം: ഉച്ചയ്ക്ക് 1.30.

