ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ഓറിയന്റേഷൻ

കോഴിക്കോട്: ഫാറൂഖ് കോളേജിൽ പ്രവർത്തിക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ലേണർ സപ്പോർട്ട് സെന്ററിൽ 2023-2024 അധ്യയന വർഷത്തിൽ വിവിധ ബിരുദ പ്രോഗ്രാമുകളിൽ അഡ്മിഷൻ നേടിയ വിദ്യാത്ഥികൾക്കുള്ള ഓറിയന്റേഷൻ 18, 19 തീയതികളിൽ നടക്കും.
അറബിക്, ഇക്കണോമിക്സ്, ഹിസ്റ്ററി, ഇംഗ്ലീഷ് എന്നീ പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്തവർ നവംബർ 18 നും സോഷ്യോളജി, ഫിലോസഫി, സംസ്കൃതം, ബി ബി എ, ബി കോം, ഹിന്ദി, മലയാളം, അഫ്സൽ ഉലുമ എന്നീ പ്രോഗ്രാമുകൾക് രജിസ്റ്റർ ചെയ്തവർ നവംബർ 19 നും അഡ്മിറ്റ് കാർഡിൻ്റെ കോപ്പിയും ആധാർ കാർഡുമായി രാവിലെ 10.00 ന് ഫാറൂഖ് കോളേജിൽ എത്തി ചേരണം. ഐ ഡി കാർഡ്, സെൽഫ് ലേണിംഗ് മെറ്റീരിയൽ എന്നിവയുടെ വിതരണവും അന്നേ ദിവസം ഉണ്ടാവും. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ പിന്നീട് നടക്കും. ഫോൺ: 9747318061, 9895865926

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000