കോഴിക്കോട്: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരള) വകുപ്പിന്റെ കീഴില്‍ കോഴിക്കോട് കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ് സി/എസ്ടി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തുന്ന 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രാഫി/ടൈപ്പ്‌റൈറ്റിംഗ്/ കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രൊസസ്സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി യോഗ്യതയുള്ള, 26 വയസ്സില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഓഫീസില്‍ ഹാജരായി നേരിട്ട് അപേക്ഷ നൽകാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 19. ഫോണ്‍: 0495-2376179. അപേക്ഷകര്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.

