വിമുക്ത ഭടന്മാരുടെ   മക്കള്‍ക്ക് ഒറ്റ തവണ ക്യാഷ് അവാര്‍ഡ്


കോഴിക്കോട്:ജില്ലയില്‍ 2024- 2025  അധ്യയന  വര്‍ഷത്തില്‍ എസ്എസ്എല്‍സി/ സിബിഎസ്ഇ /ഐസിഎസ്ഇ  സിലിബസുകളില്‍ പത്താം ക്ലാസ് /പ്ലസ് ടു   പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും  A+/A1 മാര്‍ക്ക്  ലഭിച്ച വിമുക്ത ഭടന്മാരുടെ  മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് ഒറ്റ തവണ ക്യാഷ് അവാര്‍ഡ്  നല്‍കുന്നതിന് അപേക്ഷിക്കാം. serviceonline.gov.in/kerala എന്ന വെബ്‌സൈറ്റില്‍ വഴി ആഗസ്റ്റ് 31 നകം അപേക്ഷിക്കണം.  അപേക്ഷിച്ചശേഷം  അപേക്ഷയുടെ കോപ്പി  ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍: 0495-2771881.

Leave a Reply

Your email address will not be published. Required fields are marked *