മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശന ട്രയല്‍സ് നാളെ

കോഴിക്കോട്: തിരുവനന്തപുരം വെള്ളായണിയിലെ അയ്യന്‍കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പ്രവേശനത്തിനുള്ള തെരഞ്ഞെടുപ്പ് നാളെ (ജനുവരി 30) കോഴിക്കോട് ഗവണ്‍മെന്റ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജില്‍ നടക്കും. തുടര്‍ന്ന് 31 ന് മലപ്പുറം തിരുവാലി ഗവണ്‍മെന്റ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ മൈതാനത്തും ട്രയല്‍സ് നടത്തും. രാവിലെ എട്ട് മുതല്‍ ട്രയല്‍സ് ആരംഭിക്കും.

അഞ്ച്, 11 ക്ലാസുകളിലേക്കുള്ള മുഴുവന്‍ സീറ്റുകളിലേക്കും ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുമാണ് പട്ടിക വിഭാഗത്തില്‍പ്പെട്ട കായിക താരങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നത്. ദേശീയ, സംസ്ഥാന, ജില്ലാതല വിജയികള്‍ക്ക് കായികക്ഷമതയുടെ അടിസ്ഥാനത്തില്‍ നേരിട്ട് പ്രവേശനം നല്‍കും.

അത്‌ലറ്റിക്‌സ്, ജൂഡോ, റസ്ലിംഗ്, ജിംനാസ്റ്റിക്‌സ്, ഫുട്‌ബോള്‍ ഇനങ്ങളിലാണ് പരിശീലനം നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലാ ബ്ലോക്ക് പട്ടിക വിഭാഗം ഓഫീസുകളിലോ പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍മാരെയോ ബന്ധപ്പെടുക.  വെള്ളായണി എം.ആര്‍.എസ്. സ്‌കൂളില്‍ നിന്നും വിശദാംശങ്ങള്‍ അറിയാം
ഫോണ്‍ – 73560753139744786578.

കായിക മികവിനൊപ്പം അക്കാദമിക് രംഗത്തും മുന്നിട്ടുനില്‍ക്കുന്ന സ്‌കൂള്‍ കഴിഞ്ഞ അധ്യയന വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ പ്ലസ്ടു പരീക്ഷയ്ക്ക് 100 ശതമാനം വിജയം നേടിയിരുന്നു.  ഇത്തവണത്തെ സംസ്ഥാന കായിക മേളയില്‍ ആദ്യപത്തിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *