നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഭാഷാ പഠനം

കോഴിക്കോട്: നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (എന്‍.ഐ.എഫ്.എല്‍) കോഴിക്കോട് സെന്ററില്‍ 2026 ജനുവരിയില്‍ ആരംഭിക്കുന്ന ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി (ഓഫ്ലൈന്‍, ഓണ്‍ലൈന്‍) ജര്‍മന്‍ (എ1, എ2, ബി1, ബി2 -ഓഫ്ലൈന്‍) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി ഓഫ്ലൈന്‍ കോഴ്‌സുകളില്‍ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുള്ളവര്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 4,425 രൂപയാണ് ഫീസ്. താല്‍പര്യമുള്ളവര്‍ www.nifl.norkaroots.org മുഖേന ഡിസംബര്‍ 26നകം അപേക്ഷ നല്‍കണം. എട്ടാഴ്ചയാണ് ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി കോഴ്‌സുകളുടെ കാലാവധി. വിശദ വിവരങ്ങള്‍ക്കും അഡ്മിഷനും 87142 58444, 87142 59333 നമ്പറുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ 1800 425 3939 (ഇന്ത്യയില്‍നിന്ന്) +91-8802 012 345 (വിദേശത്തുനിന്ന്, മിസ്ഡ് കോള്‍ സര്‍വീസ്) ടോള്‍ ഫ്രീ നമ്പറുകളിലോ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *