ഐഎച്ച്ആര്‍ഡി സ്‌പോട്ട് അഡ്മിഷൻ

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ മോഡല്‍ പോളിടെക്‌നിക് കോളേജുകളിലും പൂഞ്ഞാര്‍ എഞ്ചിനീയറിങ് കോളേജിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യത: എസ്എസ്എല്‍സി. അതത് ജില്ലകളിലെ മോഡല്‍ പോളിടെക്‌നിക് കോളേജുകളുമായും പൂഞ്ഞാര്‍ എഞ്ചിനീയറിങ് കോളേജുമായും നേരിട്ട് ബന്ധപ്പെടണം. ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്  എഞ്ചിനീയറിങ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, സൈബര്‍ ഫോറന്‍സിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലാണ് പ്രവേശനം. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 8547005000. വിശദ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *