കോഴിക്കോട്: മലാപ്പറമ്പ് ഗവ. വനിത പോളിടെക്നിക് കോളേജിലെ അവസാന സ്പോട്ട് അഡ്മിഷന്റെ കൗണ്‍സിലിങ് ആഗസ്റ്റ് 13,14 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ കോളേജില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും പങ്കെടുക്കാം. രാവിലെ ഒമ്പതിനും 10.30നും ഇടയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. പുതിയ അപേക്ഷകരില്‍നിന്നും നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍നിന്നും രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തി അന്ന് രാവിലെ 11ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്ന് അഡ്മിഷന് നടത്തും. ആവശ്യമായ രേഖകളും ഫീസും (ഡിജിറ്റല്‍ പേയ്മെന്റ് മാത്രം) കരുതണം. വിവരങ്ങള്‍ www.polyadmission.org ല്‍ ലഭിക്കും.
Related Posts
തൊഴില്‍മേള വഴി 64 പേര്‍ക്ക് നിയമനം
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൻ്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന് ഗവ. യു.പി സ്ക്കൂളില്‍ ജോബ് ഫെയര്‍ സംഘടിപ്പിച്ചു. ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ എം ആര്…
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍: 503/2023) തസ്തികയുടെ റാങ്ക് പട്ടിക ജില്ലാ പി എസ്സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു.
വുമണ്‍ ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസർ നീന്തല്‍ പരീക്ഷ 21-ന്
കോഴിക്കോട്: ജില്ലയില്‍ ഫയര്‍ ആന്റ് റസ്ക്യൂ വകുപ്പില്‍ വുമണ്‍ ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ (ട്രയിനി) (കാറ്റഗറി നം. 287/2023)(എന്‍സിഎ-എസ് സി), (കാറ്റഗറി നം.290/2023) (എന്‍സിഎ -മുസ്ലീം)…

