മോഡൽ സ്കൂളിൽ പിടിഎ ഓഫീസ് ഉദ്ഘാടനം

കോഴിക്കോട്: ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ മൂന്ന് പരിപാടികളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. പിടിഎ ഓഫീസ് ഉദ്ഘാടനം, പൂർവ വിദ്യാർത്ഥി സംഘടനയുടെ 91-92 ബാച്ചിലെ വിദ്യാർത്ഥികൾ സ്കൂളിലേക്ക് സംഭാവന ചെയ്ത 20 വി ഐ പി ചെയറുകളുടെ ഏറ്റുവാങ്ങൽ, കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത പോഡിയത്തിന്റെ ഉദ്ഘാടനം എന്നിവയാണ് വർണശബളമായ ചടങ്ങോടെ നടന്നത്.

വാർഡ് കൗൺസിലർ എസ് കെ അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഷിബു ചന്ദ്രോദയം അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്ക് ജനറൽ മാനേജർ ഇ സുനിൽകുമാർ, മോഡൽ സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ്
സന്നാഫ് പാലക്കണ്ടി, പൂർവ വിദ്യാർത്ഥി സംഘടന
വൈസ് പ്രസിഡന്റ് സി പി സലീം, വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി മോഹൻ കൂരിയാൽ, പിടിഎ വൈസ് പ്രസിഡന്റ ടി ഷർജ, സ്റ്റാഫ് സെക്രട്ടറി (എച്ച്എസ്എസ് ) അബ്ദിജൻ, പി ഡി എഫ് ചെയർമാൻ കെ മോഹൻദാസ്, പിഡിഎഫ് കൺവീനർ. ഡോ: കെ.കെ.കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ സി ഗിരീഷ് കുമാർ സ്വാഗതവും ഹെഡ്മിസ്ട്രസ്
കെ റീന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *