റാങ്ക് പട്ടിക റദ്ദാക്കി


കോഴിക്കോട്: ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ((ഉറുദു) I  എന്‍സിഎ-എല്‍സി/എഐ (കാറ്റഗറി നം. 553/2023) തസ്തികയ്ക്ക് ഗസറ്റ് വിജ്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ഒന്നും തന്നെ ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍  റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (ആണ്‍) (കാറ്റഗറി നം. 538/2019) തസ്തികയുടെ  റാങ്ക് പട്ടികയുടെ ഒരു വര്‍ഷക്കാലാവധി പൂര്‍ത്തിയായതിനാല്‍ 2024 ജൂണ്‍ 30 മുതല്‍ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.