ഭരണഘടന പ്രസംഗ മത്സരം

കോഴിക്കോട്: ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന നിയമ വകുപ്പ് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആസ്പദമാക്കി ‘വാഗ്മി -2025’ എന്ന പേരില്‍ അഖില കേരള ഭരണഘടനാ പ്രസംഗ മത്സരം സംഘടിപ്പിക്കും. മേഖലാതല മത്സരങ്ങള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ഫൈനല്‍ തിരുവനന്തപുരത്തും നടക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 25000, 15000, 10000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
ഒരു കോളേജില്‍നിന്ന് ഒരു വിദ്യാര്‍ഥിക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള വിദ്യാര്‍ഥിയുടെ വിവരങ്ങള്‍
lawolpc@gmail.com ഇ-മെയിലിലേക്ക് ഒക്ടോബര്‍ പത്തിന് വൈകിട്ട് അഞ്ചിനകം അയക്കണം. ഫോണ്‍: 0471 2517066.

Leave a Reply

Your email address will not be published. Required fields are marked *