കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലും ഗവ. പ്ലീഡർമാരുടെ ഓഫീസുകളിലും ക്ലറിക്കൽ അസിസ്റ്റന്റ് (വകുപ്പിന്റെ പരിശീലന പദ്ധതി) മാരായി നിയമിക്കപ്പെടുന്നതിന് അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബിരുദത്തോടൊപ്പം ആറുമാസത്തിൽ കുറയാത്ത പി എസ് സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായിട്ടുള്ളവർ ആയിരിക്കണം. പ്രായപരിധി – 21-35 വയസ്സ്. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സാധുവായ എംപ്ലോയ്മെന്റ് കാർഡ്, എന്നിവയുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: ഡിസംബർ 23 വൈകീട്ട് അഞ്ച്. ഫോൺ : 0495 2370379
സെക്യൂരിറ്റി നിയമനം
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ 690 രൂപ ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേയ്ക്ക് വിമുക്ത ഭടൻമാരെ താൽക്കാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. പ്രായപരിധി: 57 വയസ്സിന് താഴെ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 11ന് രാവിലെ 10 ന് അസൽ രേഖകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ എത്തണം.

