കോഴിക്കോട്: സര്‍വേയും ഭൂരേഖയും വകുപ്പിന് കീഴില്‍ നവംബറില്‍ കോഴിക്കോട് കേന്ദ്രത്തില്‍ തുടങ്ങുന്ന മൂന്ന് മാസത്തെ ചെയിന്‍ സര്‍വേ ലോവര്‍ കോഴ്സിന് എസ്.എസ്.എല്‍.സി പാസായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 1,750 രൂപയാണ് ഫീസ്. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് ട്യൂഷന്‍ ഫീസ് സൗജന്യമാണ്. കുന്ദമംഗലം ഗവ. ചെയിന്‍ സര്‍വേ സ്‌കൂള്‍ ഓഫീസിലും കോഴിക്കോട് സര്‍വേ റേഞ്ച് അസി. ഡയറക്ടര്‍ ഓഫീസിലും സര്‍വേ ഡയറക്ടര്‍ക്ക് നേരിട്ടും അപേക്ഷകള്‍ നല്‍കാം. അപേക്ഷാ ഫോം www.dslr.kerala.gov.in ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0495 2371554, 8547517194.

