കോഴിക്കോട്: ജില്ലയിൽ പട്ടികജാതി വികസന വകുപ്പിനു കീഴിൽ അഴിയൂർ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് രാത്രികാല പഠന മേൽനോട്ട ചുമതല കൾക്കായി മേട്രൺ കം റസിഡൻ്റ് ട്യൂട്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാക്കളാണ് അപേക്ഷിക്കേണ്ടത്. ഇവരുടെ അഭാവത്തിൽ മറ്റു വിഭാഗത്തിൽ നിന്നുള്ള വരെ പരിഗണിക്കും. അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദവും ബിഎഡും ഉള്ളവരായിരിക്കണം. നിയമനം 2025 മാർച്ച് വരെ. പ്രീമെട്രിക് ഹോസ്റ്റലുകളിൽ നിയമിക്കപ്പെടുന്ന മേട്രൺ കം റസിഡണ്ട് ട്യൂട്ടറുടെ പ്രവൃത്തിസമയം വൈകിട്ട് 4 മുതൽ രാവിലെ എട്ടു വരെ ആയിരിക്കും. പ്രതിമാസം 12,000 രൂപ വേതനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്, എസ്എസ്എൽസി ബുക്ക്, ജാതി സർട്ടിഫിക്കറ്റ്, മുൻപരിചയം ഉണ്ടെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഡിസംബർ 5ന് രാവിലെ 10.30 ന് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 0495-2370379.
Related Posts
കെജിടിഇ കമ്പ്യൂട്ടര്‍ ആന്റ് ഡിടിപി കോഴ്സ്
കോഴിക്കോട്: സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള, പി എസ് സി അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ആന്റ് ഡിടിപി കോഴ്സിന്…
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) (കാറ്റഗറി നം. 702/2023) തസ്തികയുടെ ചുരുക്കപട്ടികയുടെ പകര്‍പ്പ് കേരള പിഎസ് സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.
സ്കില്‍ ഡവലപ്മെന്റ് സെന്ററുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന സ്കില്‍ ഡവലപ്മെന്റ് സെന്ററുകളിലേക്ക് അസി. റോബോട്ടിക് ടെക്നീഷ്യന്, സോളാര്‍ എല്‍.ഇ.ഡി. ടെക്നീഷ്യന്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് എന്നീ തസ്തികകളിലേക്ക് ഒരു സ്കില്‍…

